Today: 04 Jul 2024 GMT   Tell Your Friend
Advertisements
26 കാരന്‍ മലയാളി വിദ്യാര്‍ത്ഥിയെ ബാഡ് ഇം ഐസ്ബാഹ് ഇംഗ്ളീഷ് ഗാര്‍ഡന്‍ നദിയില്‍ കാണാതായി
Photo #1 - Germany - Otta Nottathil - 26_old_malayalee_youth_missing_english_garten_river_eisbach
ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാഹില്‍ ഇംഗ്ളീഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ 26 കാരനും മലയാളി വിദ്യാര്‍ത്ഥിയുമായ നിതിന്‍ തോമസ് അലക്സിനെ കാണാതായി.

ജൂണ്‍ 29 ശനിയാഴ്ച ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശിക സമയം 2.45 ഓടെയാണ് യുവാവും സംഘം
നീന്താനിറങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തി. ജനപ്രിയവും എന്നാല്‍ അപകടകരവുമായ ചില സ്ഥലങ്ങളില്‍ ഒന്നായ ഇംഗ്ളീഷ് ഗാര്‍ഡന്‍ നദിയിലെ ഈ പ്രദേശത്ത് നീന്തല്‍ നിരോധിച്ചിരിക്കുന്ന കാര്യവും പൊലീസ് വെളിപ്പെടുത്തി.

ഐസ്ബാഹിലെ അപകടകരമായ ഈ സ്ഥലത്ത് യുവാവ് സുഹൃത്തുക്കളോടൊപ്പം നീന്താന്‍ പോയതായിട്ടാണ് വെളിപ്പെടുത്തല്‍.
ഈ പ്രദേശത്ത് നീന്തുന്നത് അപകടകരമാണെന്നും പോലീസ് പറഞ്ഞു. മുന്നറിയിപ്പ് അടയാളങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുവെന്നും പൊലീസ് പറഞ്ഞതായി പ്രദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാണില്ലെന്നു മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സുഹൃത്തിനെ തിരഞ്ഞുവെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോഴാണ് അവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചത്.

കാണാതായവരുടെ കേസുകള്‍ക്കായുള്ള കമ്മീഷണറേറ്റ് 14 ആണ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. ബാഡന്‍~ വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തുള്ള യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടില്‍ ഫിസിക്സ് വിദ്യാര്‍ത്ഥിയായ നിതിന്‍ തിരുവനന്തപുരം സ്വദേശിയാണ്. സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിച്ചിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിട്ടുണ്ട്.

മ്യൂണിക്കിലും പരിസരത്തും ശനിയാഴ്ച രണ്ട് ദാരുണമായ അപകടങ്ങളാണ് സംഭവിച്ചത്. ഇസാറില്‍ ഡിങ്കി അപകടത്തില്‍ 46 കാരന്‍ മരിച്ചു.

നീന്തല്‍ വിലക്കപ്പെട്ട സ്ഥലത്ത് സംഘം ചേര്‍ന്ന് കുളിക്കാനിറങ്ങിയപ്പോഴോണ് 26കാരനെ കാണാതായത്.
ജീവന് ഭീഷണിയുള്ളതിനാല്‍ നീന്തല്‍ അനുവദനീയമല്ലാത്ത സ്ഥലത്തായിരുന്നു സംഘം. ബോര്‍ഡുകള്‍ വഴി ഇത് സൈറ്റില്‍ വ്യക്തമായി കാണാമെന്നാണ് പോലീസ് പറയുന്നത്. തിരച്ചില്‍ പ്രവര്‍ത്തനം തുടരുകയാണ്.

ഇത്തരം അപകടങ്ങള്‍ പോയ വര്‍ഷങ്ങളില്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെട്ട സംഭവങ്ങളില്‍ ദാരുണമായ മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ജര്‍മനിയില്‍ വേനല്‍ക്കാലം എത്തിയതോടെ നാട്ടില്‍ നിന്നും എത്തിയിട്ടുള്ള പലയുവാക്കളും വെള്ളത്തില്‍ മുന്നറിയിപ്പുകളെന്നും വകവയ്ക്കൊാതെ സാഹസിതയ്ക്ക് ഇറങ്ങുമ്പോള്‍ ഇതിന്റെ പിന്നിലെ അപകടങ്ങളെപ്പറ്റി ചിന്തിക്കാറില്ല.

അധികൃതരും പൊലീസും ഒക്കെതന്നെ, പ്രത്യേകിച്ച് ഇന്‍ഡ്യന്‍ എംബസിയും കോണ്‍സുലേറ്റും ഇക്കാര്യത്തില്‍ വ്യക്തമായ മുന്നറയിപ്പുകള്‍ മുന്‍പ് നല്‍കിയിട്ടുണ്ട്. ഇതൊന്നും വകവെയ്ക്കാതെയാണ് അപകടത്തില്‍പ്പെടുന്നവര്‍ സ്വയം അപകടം വരുത്തിവെയ്ക്കുന്നത്.
- dated 01 Jul 2024


Comments:
Keywords: Germany - Otta Nottathil - 26_old_malayalee_youth_missing_english_garten_river_eisbach Germany - Otta Nottathil - 26_old_malayalee_youth_missing_english_garten_river_eisbach,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
cheese_theft_police_officer_terminated_germany
ജര്‍മ്മനിയില്‍ 180 കിലോഗ്രാം ചെഡ്ഡാര്‍ ചീസ് മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
flu_influenza_german_corona
ജര്‍മ്മനിയില്‍ വേനല്‍ പനി കൊവിഡ് അണുബാധ ശക്തിപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ ജൂലൈ മാസത്തിലെ പ്രധാന 13 മാറ്റങ്ങള്‍ Recent or Hot News

കഞ്ചാവ് സോഷ്യല്‍ ക്ളബ്ബുകള്‍
ഗ്യാസ് വില കൂടി
കേബിള്‍ ടിവിക്ക് പണം നല്‍കണം
ജര്‍മന്‍ റെയില്‍വേയില്‍ കൂടുതല്‍ യാത്രാ തടസ്സം
പുതിയ കാറുകളില്‍ ബ്ളാക്ക് ബോക-്സ് സംവിധാനങ്ങള്‍
11 ജര്‍മ്മന്‍ സംസ്ഥാനങ്ങളില്‍ സ-്കൂള്‍ അവധി
മാമോഗ്രാം സ്--ക്രീനിംഗ്
യൂറോ 2024 ഫൈനല്‍ ...
തുടര്‍ന്നു വായിക്കുക
thirunal_syro_malabar_community_cologne_kodiyeri
കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളിന് കൊടിയേറി Recent or Hot News
തുടര്‍ന്നു വായിക്കുക
community_thirunal_syro_malabar_cologne_june29_30
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ശനിയാഴ്ച കൊടിയേറും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ SAP കമ്പനിയില്‍ നിന്ന് അഞ്ചിലൊന്ന് പേരും ഒഴിയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us